പുന്നപ്ര പഞ്ചായത്തിൽ UDFൽ ഭിന്നത: മുസ്ലീം ലീഗ് വിട്ടുനിൽക്കും; നിയോജക മണ്ഡലം ചെയർമാൻ സ്ഥാനം ഒഴിഞ്ഞു | UDF

മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കൂടിയാണ് ഇദ്ദേഹം.
Dissension within UDF in Punnapra Panchayat, Muslim League will abstain
Updated on

ആലപ്പുഴ: പുന്നപ്ര പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ തർക്കം രൂക്ഷമാകുന്നു. മുന്നണി ധാരണ ലംഘിച്ചുവെന്ന് ആരോപിച്ച് മുസ്ലിം ലീഗ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ഇതിന് പിന്നാലെ യു.ഡി.എഫ് അമ്പലപ്പുഴ നിയോജക മണ്ഡലം ചെയർമാൻ സ്ഥാനം കമാൽ എം. മാക്കിയിൽ ഒഴിഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കൂടിയാണ് ഇദ്ദേഹം.(Dissension within UDF in Punnapra Panchayat, Muslim League will abstain)

പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിന് നൽകുമെന്നായിരുന്നു നേരത്തെയുള്ള ധാരണ. എന്നാൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ തോബിയാസിനെ നിശ്ചയിച്ചതോടെയാണ് ലീഗ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കോൺഗ്രസ് ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നും മുന്നണി മര്യാദ ലംഘിച്ചുവെന്നുമാണ് ലീഗിന്റെ ആരോപണം.

പഞ്ചായത്തിൽ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ആകെ 19 അംഗങ്ങളുള്ള പഞ്ചായത്തിൽ യു.ഡി.എഫിന് 11 (കോൺഗ്രസ് 9, ലീഗ് 2) അംഗങ്ങളാണുള്ളത്. എൽ.ഡി.എഫിനും എൻ.ഡി.എയ്ക്കും നാല് വീതം അംഗങ്ങളുണ്ട്. ഭൂരിപക്ഷമുണ്ടെങ്കിലും ലീഗ് വിട്ടുനിൽക്കുന്നത് യു.ഡി.എഫിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്.

Related Stories

No stories found.
Times Kerala
timeskerala.com