Times Kerala

 കൂട്ടുകാരോടൊത്ത് പുഴയിൽ കുളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

 
 കൂട്ടുകാരോടൊത്ത് പുഴയിൽ കുളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു
 ചെങ്ങമനാട്:കൂട്ടുകാരോടൊത്ത്  വീടിനടുത്തെ പുഴയിൽ കുളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. എറണാകുളം ചെങ്ങമനാട് പാലപ്രശ്ശേരി നടുവിലപ്പറമ്പിൽ വീട്ടിൽ മുഹമ്മദിന്‍റെയും ആബിദയുടെയും മകൻ മുഹമ്മദ് ഹാലിക്കുസമാനാണ് (16) മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. പതിവ് പോലെ വീടിനടുത്തെ പെരിയാറിന്‍റെ കൈവഴിയായ കണ്ടകത്ത് കടവിൽ കുളിക്കുന്നതിനിടെ ഗർത്തത്തിൽ അകപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ചാലാക്കൽ ശ്രീനാരായണ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: മുഹമ്മദ് ആഷിക്ക്, മുഹമ്മദ് ആദിക്ക്. ഖബറടക്കം തിങ്കളാഴ്ച പാലപ്രശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Related Topics

Share this story