ജോലിക്കായി വീട്ടില്‍ നിന്നും പുറപ്പെട്ടശേഷം കാണാതായ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി
May 2, 2024, 18:37 IST
![കോതമംഗലത്തെ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി](https://timeskerala.com/static/c1e/client/91214/uploaded/e22c02a55e62b0e0b615eb1940b7d30a.webp)
കൊച്ചി: ജോലിക്കായി വീട്ടില്‍ നിന്നും പുറപ്പെട്ടശേഷം കാണാതായ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി. പൈങ്ങോട്ടൂര്‍ സ്വദേശി ഷാജി പോളിനെ മൂന്നാറില്‍ നിന്നാണ് കണ്ടെത്തിയത്. കോതമംഗലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയാണ് ശി ഷാജി പോൾ.
കഴിഞ്ഞദിവസം ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതോടെ പരിഭ്രാന്തരായ കുടുംബം പോത്താനിക്കാട് സ്റ്റേഷനില്‍ പരാതി നൽകുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ മൂന്നാറില്‍ നിന്നും ഷാജിയെ കണ്ടെത്തുകയായിരുന്നു .
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)