ഒരു പ്രതിസന്ധിയിലും കുലുങ്ങാത്ത നേതാവ്; മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകളുമായി വീണാ ജോർജ്
Updated: May 24, 2023, 13:47 IST

മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പ്രതിസന്ധികളിൽ കുലുങ്ങാത്ത നേതാവ് എന്നാണ് ജന്മദിനത്തിൽ മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചത്. ഫേസ്ബുക്കിലൂടെയാണ് ആരോഗ്യമന്ത്രി പിറന്നാൾ ആശംസകൾ അറിയിച്ചത്.
കൃത്യമായ തീരുമാനങ്ങളിലൂടെയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും എന്നും വിസ്മയിപ്പിക്കുന്ന നേതാവ്. എതിരാളികളുടെ ആക്രമണങ്ങളെ അചഞ്ചലം നേരിട്ട നേതാവ്. പ്രളയവും കൊവിഡും മാത്രമല്ല, ഒരു പ്രതിസന്ധിയിലും കുലുങ്ങാത്ത നേതാവ്. കേരളത്തിന്റെ ക്യാപ്റ്റന് ജന്മദിനാശംസകളെന്ന് വീണാജോർജ് കുറിച്ചു.