ബില്ലടച്ചില്ല: പാലക്കാട് RTO എൻഫോഴ്സ്മെൻ്റ് ഓഫീസിലെ ഫ്യൂസ് KSEB ഊരി | KSEB

എഐ ക്യാമറകൾ നിശ്ചലം
ബില്ലടച്ചില്ല: പാലക്കാട് RTO എൻഫോഴ്സ്മെൻ്റ് ഓഫീസിലെ ഫ്യൂസ് KSEB ഊരി | KSEB
Updated on

പാലക്കാട്: വൈദ്യുതി ബിൽ കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് പാലക്കാട് ജില്ലാ ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരി. കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിലെ ബിൽ തുകയായ 55,476 രൂപ അടയ്ക്കാത്തതിനെത്തുടർന്നാണ് നടപടി. ജനുവരി രണ്ടിനാണ് മരുതറോഡ് സെക്ഷനിലെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി കണക്ഷൻ വിച്ഛേദിച്ചത്.(KSEB pulls fuse at Palakkad RTO Enforcement Office)

ജില്ലയിലെ 47 എഐ ക്യാമറകൾ നിരീക്ഷിക്കുന്നതും നിയമലംഘനങ്ങൾക്ക് ചലാൻ അയക്കുന്നതും ഈ ഓഫീസിൽ നിന്നാണ്. വൈദ്യുതി നിലച്ചതോടെ നിയമലംഘകർക്ക് നോട്ടീസ് അയക്കുന്ന നടപടികൾ പൂർണ്ണമായും തടസ്സപ്പെട്ടു. ഓഫീസിനുള്ളിൽ വെളിച്ചമില്ലാത്തതിനാൽ ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ ടോർച്ചുകൾ ഉപയോഗിച്ചാണ് അത്യാവശ്യ ഫയലുകൾ നോക്കുന്നത്.

എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ അഞ്ച് ഇലക്ട്രിക് വാഹനങ്ങളും ചാർജ് ചെയ്യാൻ കഴിയാത്തതിനാൽ നിലവിൽ ഉപയോഗിക്കാൻ കഴിയുന്നില്ല. ഇത് റോഡിലെ നേരിട്ടുള്ള പരിശോധനകളെയും ബാധിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com