വരുമാനത്തിൽ റെക്കോർഡ് നേട്ടവുമായി KSRTC: ചരിത്രത്തിൽ ആദ്യമായി 13 കോടി കടന്നു, അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി | KSRTC

ഇപ്പോൾ ആഘോഷിച്ചില്ലെങ്കിൽ പിന്നെപ്പോഴാണെന്നാണ് മന്ത്രി ചോദിച്ചത്
 KSRTC achieves record revenue, Crosses 13 crores for the first time in history
Updated on

തിരുവനന്തപുരം: കേരളത്തിന്റെ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസി വരുമാനത്തിൽ പുതിയ ചരിത്രമെഴുതി. ചരിത്രത്തിലാദ്യമായി കോർപ്പറേഷന്റെ ഒരു ദിവസത്തെ ആകെ വരുമാനം 13 കോടി രൂപ പിന്നിട്ടു. 2026 ജനുവരി 5-ലെ കണക്കുകൾ പ്രകാരം 13.01 കോടി രൂപയാണ് കെഎസ്ആർടിസി നേടിയത്. ഇതിൽ 12.18 കോടി രൂപ ടിക്കറ്റ് ഇനത്തിലും 0.83 കോടി രൂപ ടിക്കറ്റ് ഇതര മാർഗങ്ങളിലൂടെയുമാണ് ലഭിച്ചത്.( KSRTC achieves record revenue, Crosses 13 crores for the first time in history)

ഈ സുവർണ്ണ നേട്ടത്തിൽ ജീവനക്കാരെയും മാനേജ്‌മെന്റിനെയും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അഭിനന്ദിച്ചു. "ഇപ്പോൾ നമ്മൾ ആഘോഷിച്ചില്ലെങ്കിൽ പിന്നെപ്പോഴാണ്? ചരിത്രത്തിൽ ഇത് ആദ്യമാണ്," എന്ന് മന്ത്രി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാതെ തന്നെ ഈ ലക്ഷ്യം കൈവരിക്കാനായി എന്നത് ശ്രദ്ധേയമാണ്.

സിഎംഡി ഡോ. പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിൽ മാനേജ്‌മെന്റും ജീവനക്കാരും ഒരേ മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ നേട്ടം. കട്ടപ്പുറത്തിരുന്ന ബസുകൾ അറ്റകുറ്റപ്പണി നടത്തി പരമാവധി നിരത്തിലിറക്കിയതും പുതിയ ബസുകൾ സർവീസിനായി ഉപയോഗിച്ചതും യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിച്ചു. ഓരോ ഡിപ്പോയും നിശ്ചിത ടാർഗറ്റ് കൈവരിക്കാൻ നടത്തിയ ചിട്ടയായ പ്രവർത്തനമാണ് കെഎസ്ആർടിസിയെ ഈ വലിയ മുന്നേറ്റത്തിന് പ്രാപ്തമാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com