'വിവാഹ പ്രായം എത്തിയ പെൺകുട്ടിയോട് വിവാഹത്തിന് താൽപര്യമുണ്ടോ എന്ന് ചോദിക്കുന്നത് പോലെ': മത്സരിക്കുന്നത് സംബന്ധിച്ച് MM ഹസ്സൻ | Assembly elections

വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു
'വിവാഹ പ്രായം എത്തിയ പെൺകുട്ടിയോട് വിവാഹത്തിന് താൽപര്യമുണ്ടോ എന്ന് ചോദിക്കുന്നത് പോലെ': മത്സരിക്കുന്നത് സംബന്ധിച്ച് MM ഹസ്സൻ | Assembly elections
Updated on

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് പ്രതികരണവുമായി എം.എം. ഹസ്സൻ. മത്സരിക്കാൻ താല്പര്യമുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തന്റെ തനതായ ശൈലിയിലാണ് അദ്ദേഹം മറുപടി നൽകിയത്.(It's like asking a girl if she's interested in marriage, MM Hassan on contesting in Assembly elections)

"വിവാഹ പ്രായം എത്തിയ പെൺകുട്ടിയോട് വിവാഹത്തിന് താല്പര്യമുണ്ടോ എന്ന് ചോദിക്കുന്നത് പോലെയാണ് രാഷ്ട്രീയക്കാരോട് മത്സരിക്കാൻ താല്പര്യം ഉണ്ടോയെന്ന് ചോദിക്കുന്നത്" എന്നായിരുന്നു ഹസ്സന്റെ മറുപടി. ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കരുത്. പാർട്ടി ആവശ്യപ്പെട്ടാൽ താൻ മത്സരരംഗത്തുണ്ടാകുമെന്നും മുതിർന്ന നേതാക്കൾ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചില എംപിമാർക്ക് നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യമുണ്ടാകാം. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ ലീഗ് അധിക സീറ്റ് ആവശ്യപ്പെട്ടെന്ന വാർത്തകളോട് ഹസ്സൻ പ്രതികരിച്ചു. ലീഗ് നേതാക്കൾക്ക് യാഥാർത്ഥ്യബോധമുണ്ട്. മുന്നണിക്കുള്ളിലെ ചർച്ചകളിലൂടെ ഇക്കാര്യം രമ്യമായി പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെ ഗൗരവമായി കാണുന്നില്ലെന്ന് ഹസ്സൻ പറഞ്ഞു. രാവിലെയും വൈകിട്ടും അഭിപ്രായം മാറ്റുന്നയാളാണ് വെള്ളാപ്പള്ളി. അത്തരമൊരാളെ സിപിഎം ചുമക്കുന്നത് ജനങ്ങൾ വിലയിരുത്തട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com