കാപ്പ കേസിൽ നാടുകടത്തപ്പെട്ട യുവാവ് മർദനക്കേസിൽ അറസ്റ്റിലായി
Jan 25, 2023, 19:18 IST

കൊല്ലം: കാപ്പ കേസിൽ നാടുകടത്തപ്പെട്ട യുവാവ് മർദനക്കേസിൽ അറസ്റ്റിലായി. ഇളമാട് ശരണ്യ വിലാസത്തിൽ ശരത്ത് എന്ന 27-കാരനെയാണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്. ആയൂർ നീറായ്ക്കോട് സ്വദേശി വിനീതിനെയാണ് (25) ഇയാൾ മർദിച്ചത്. കാപ്പ നിയമ പ്രകാരം നേരത്തേ മൂന്നുമാസത്തേക്ക് നടുകടത്തിയയാളാണ് ശരത്ത് .ഇയാൾ കാലാവധി തീരുംമുമ്പ് നാട്ടിലെത്തിയെന്ന വിവരം ചടയമംഗലം പൊലീസിനെ അറിയിച്ചത് വിനീതാണെന്ന് പറഞ്ഞാണ് മർദിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.