യുവതിയെ രണ്ടരവയസുള്ള മകൾക്കൊപ്പം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍
Sat, 30 Apr 2022

വര്‍ക്കല: യുവതിയെ രണ്ടരവയസ്സുള്ള മകള്‍ക്കൊപ്പം ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചെറുന്നിയൂര്‍ കല്ലുമലക്കുന്ന് എസ്.എസ്. നിവാസില്‍ സുജിത്തിന്റെ ഭാര്യ ശരണ്യ(22), മകള്‍ നക്ഷത്ര എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 5.30-ഓടെയാണ് കിടപ്പുമുറിയില്‍ ഒരു മുണ്ടിന്റെ ഇരുതലപ്പിലുമായി ഇരുവരും തൂങ്ങിനില്‍ക്കുന്നതായി കണ്ടത്. കുഞ്ഞിന്റെ കഴുത്തില്‍ കുരുക്കിട്ടശേഷം ശരണ്യ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഭര്‍ത്താവിന്റെ മദ്യപാനവും തുടര്‍ന്നുള്ള മര്‍ദനവും കാരണം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് സംശയിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വര്‍ക്കല തഹസീല്‍ദാരുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്. ശരണ്യയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ പരിശോധനയ്ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.