കോട്ടാങ്ങലിൽ വൈസ് പ്രസിഡൻ്റ് സ്ഥാനം BJPക്ക്: UDFന് തിരിച്ചടി | BJP

കോട്ടാങ്ങലിൽ വൈസ് പ്രസിഡൻ്റ് സ്ഥാനം BJPക്ക്: UDFന് തിരിച്ചടി | BJP

എസ്ഡിപിഐ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുകയായിരുന്നു
Published on

പത്തനംതിട്ട: രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ ബിജെപിക്ക് ലഭിച്ചു. ബിജെപിയിലെ ഹരികുമാർ കെ.കെ. ആണ് പുതിയ വൈസ് പ്രസിഡന്റ്. എസ്ഡിപിഐ സ്വീകരിച്ച അപ്രതീക്ഷിത നിലപാടാണ് യുഡിഎഫിന് തിരിച്ചടിയായത്.(BJP gets Vice President post in Kottangal, Setback for UDF)

നേരത്തെ എസ്ഡിപിഐ പിന്തുണയോടെ വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് ലഭിച്ചിരുന്നു. എന്നാൽ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് വെച്ച് യുഡിഎഫ് അംഗം രാജി വെച്ചതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇത്തവണ യുഡിഎഫിനെ പിന്തുണയ്ക്കാതെ എസ്ഡിപിഐ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുകയായിരുന്നു.

എട്ടാം വാർഡ് അംഗം അനസ് മുഹമ്മദ് ആണ് എസ്ഡിപിഐക്ക് വേണ്ടി മത്സരിച്ചത്. യുഡിഎഫ് രാജി വെച്ച നടപടി ജനഹിതത്തോടുള്ള വെല്ലുവിളിയാണെന്നും ബിജെപിയെ അകറ്റി നിർത്തുന്നതിൽ യുഡിഎഫ് പരാജയപ്പെട്ടതിനാലാണ് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയതെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ്. മുഹമ്മദ് അനീഷ് പറഞ്ഞു.

Times Kerala
timeskerala.com