പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യന്റെ സ്വന്തം പഞ്ചായത്തായ പുറമറ്റത്ത് യുഡിഎഫിന് ഭരണം നഷ്ടമായി. എൽഡിഎഫ് പിന്തുണയോടെ കോൺഗ്രസ് വിമതയാണ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. പി.ജെ. കുര്യന്റെ പിടിവാശിയാണ് പഞ്ചായത്തിൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെടാൻ കാരണമെന്ന് പ്രസിഡന്റായി ജയിച്ച റെനി സനലും ഭർത്താവ് സനൽകുമാറും ആരോപിച്ചു.(Congress rebel becomes president in Puramattam, Strong criticism)
ആകെ 14 സീറ്റുകളുള്ള പഞ്ചായത്തിൽ യുഡിഎഫിന് 7 സീറ്റും എൽഡിഎഫിന് 5 സീറ്റുമാണ് ഉണ്ടായിരുന്നത്. രണ്ട് സ്വതന്ത്രർ കൂടി ജയിച്ചിരുന്നു. സ്വതന്ത്രരുടെ പിന്തുണ തേടേണ്ടെന്ന പി.ജെ. കുര്യന്റെ തീരുമാനമാണ് തിരിച്ചടിയായതെന്ന് വിമതപക്ഷം ആരോപിക്കുന്നു. സ്വതന്ത്രരെ എൽഡിഎഫ് ഒപ്പം നിർത്തിയതോടെ വോട്ടുനില തുല്യമായി (7-7).
തുടർന്ന് നടന്ന നറുക്കെടുപ്പിലാണ് യുഡിഎഫ് വിമതയായ റെനി സനൽ വിജയിച്ചത്. തന്റെ വാശി മൂലം ജില്ലയിലെ കോൺഗ്രസിനെ പി.ജെ. കുര്യൻ നശിപ്പിക്കുകയാണെന്ന് റെനി സനൽ കുറ്റപ്പെടുത്തി.