കെ.​വി.​തോ​മ​സ് വി​ഷ​യ​ത്തി​ൽ നേ​തൃ​ത്വം നി​ല​പാ​ട് പ​റ​യു​മെ​ന്ന് ഉ​മാ തോ​മ​സ്

uma thomas
 

കൊ​ച്ചി: ഇ​ട​ത് സ്ഥാ​നാ​ർ​ഥി​ക്കാ​യി പ്ര​ചാര​ണ​ത്തി​നി​റ​ങ്ങു​മെ​ന്ന കെ.​വി.​തോ​മ​സി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ൽ കെ​പി​സി​സി നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​മെ​ന്ന് തൃ​ക്കാ​ക്ക​ര​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​മാ തോ​മ​സ്പറഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

തോ​മ​സ് മാ​ഷി​നെ​തി​രാ​യി താ​ൻ ഒ​ന്നും പ​റ​യി​ല്ലെന്നും. രാ​ഷ്ട്രീ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ ഓ​രോ വ്യ​ക്തി​ക്കും സ്വാ​ത​ന്ത്ര്യ​മു​ണ്ടെന്നും. താ​ൻ തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ട് തേ​ടു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ൽ നി​ല​പാ​ട് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കു​മെ​ന്നും ഉ​മാ തോ​മ​സ് പ​റ​ഞ്ഞു.

Share this story