എസി റോഡിൽ ശനിയും ഞായറും ഗതാഗതനിയന്ത്രണം
Nov 25, 2022, 21:20 IST

ചങ്ങനാശേരി: ആലപ്പുഴ-ചങ്ങനാശേരി എസി റോഡിൽ പെരുന്ന മുതൽ കോണ്ടൂർ പാലം വരെ റോഡ് നിർമാണം നടക്കുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പെരുന്ന മുതൽ ആവണിപ്പാലം വരെ പൂർണമായും മാർക്കറ്റ് റോഡ് മുതൽ കോണ്ടൂർ പാലം വരെ ഭാഗികമായും നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം.യാത്രക്കാർ ആ ദിവസങ്ങളിൽ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്നും മറ്റു വഴികളിലൂടെ തിരിഞ്ഞു പോകണമെന്നും അധികൃതർ അറിയിച്ചു.