'പോറ്റിയേ കേറ്റിയേ' കേസിൽ യു-ടേണടിച്ച് സർക്കാർ; പുതിയ കേസുകൾ വേണ്ടെന്ന് നിർദ്ദേശം, പാട്ട് നീക്കില്ല, മെറ്റയ്ക്ക് കത്തയക്കില്ലെന്നും വിവരം | Parody song

എ.ഡി.ജി.പി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.
'പോറ്റിയേ കേറ്റിയേ' കേസിൽ യു-ടേണടിച്ച് സർക്കാർ; പുതിയ കേസുകൾ വേണ്ടെന്ന് നിർദ്ദേശം, പാട്ട് നീക്കില്ല, മെറ്റയ്ക്ക് കത്തയക്കില്ലെന്നും വിവരം | Parody song
Updated on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫ് കേന്ദ്രങ്ങളിൽ തരംഗമായ 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനത്തിനെതിരായ നീക്കത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുന്നുവെന്ന് വിവരം. വിവാദ പാട്ടിന്റെ പേരിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് എ.ഡി.ജി.പി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.(Government makes a U-turn in the Parody song case, No new cases to be filed)

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ തിരുവനന്തപുരം സൈബർ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. എന്നാൽ ഈ കേസിൽ ഗാനരചയിതാവ് കുഞ്ഞബ്ദുള്ള ഉൾപ്പെടെയുള്ള പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുകയോ കടുത്ത നടപടികളിലേക്ക് നീങ്ങുകയോ വേണ്ടെന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ നയം.

പാരഡി ഗാനം സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാനുള്ള നീക്കവും സർക്കാർ ഉപേക്ഷിച്ചതായാണ് വിവരം. പാട്ട് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെറ്റയ്ക്ക് കത്തയക്കില്ലെന്ന് അറിയിപ്പുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മെറ്റയ്ക്ക് കത്തയക്കുകയും കെ. മുരളീധരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പാരഡി ഗാനത്തെ ചൊല്ലിയുള്ള വിവാദങ്ങൾ തിരിച്ചടിക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഈ പിന്മാറ്റമെന്നാണ് സൂചന. ഗാനം സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് വി ഡി സതീശൻ മെറ്റയ്ക്ക് കത്ത് നൽകി. കോടതിയുടെ വ്യക്തമായ ഉത്തരവില്ലാതെ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് പുറത്തിറങ്ങിയ പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയിലാണ് പൊലീസ് നടപടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഗാനം നവമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റ, യൂട്യൂബ് കമ്പനികൾക്ക് സൈബർ പൊലീസ് നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവ് നിലപാട് കടുപ്പിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com