എലപ്പുള്ളി ബ്രൂവറി: സർക്കാരിന് വൻ തിരിച്ചടി; കമ്പനിക്ക് നൽകിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി | Elappully Brewery

കാര്യമായ വിശകലനം സർക്കാർ നടത്തിയിട്ടില്ല
Elappully Brewery, A major setback for the government in High Court
Updated on

കൊച്ചി: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കുന്നതിനായി ഒയാസിസ് കമ്പനിക്ക് സർക്കാർ നൽകിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി. മതിയായ പഠനങ്ങളോ അപഗ്രഥനങ്ങളോ നടത്താതെയാണ് സർക്കാർ അനുമതി നൽകിയതെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായക ഉത്തരവ്.(Elappully Brewery, A major setback for the government in High Court)

ബ്രൂവറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യമായ വിശകലനം സർക്കാർ നടത്തിയിട്ടില്ല. ഇത്തരം പദ്ധതികൾക്ക് അനുമതി നൽകുന്നതിന് മുൻപ് വിശദമായ പഠനം അനിവാര്യമാണ്. പ്രാഥമിക അനുമതി റദ്ദാക്കിയ കോടതി, വിഷയം വിശദമായി പഠിച്ച ശേഷം അനുമതി നൽകണോ വേണ്ടയോ എന്ന കാര്യത്തിൽ സർക്കാരിന് വീണ്ടും തീരുമാനമെടുക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കാനുള്ള സർക്കാർ തീരുമാനം നേരത്തെ തന്നെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി പരിസ്ഥിതിയെയും ജലലഭ്യതയെയും ബാധിക്കുമെന്ന ആശങ്കയും ഉയർന്നിരുന്നു. ഒയാസിസ് കമ്പനിക്ക് നൽകിയ പ്രത്യേക പരിഗണനയും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com