വയനാട്ടിൽ ഒഴുക്കിൽപ്പെട്ട ദന്പതികളിൽ യുവതി മരിച്ചു
Fri, 24 Jun 2022

മേപ്പാടി: വയനാട് മേപ്പാടി എളമ്പിലേരിയില്‍ പുഴയില്‍ ഒഴുക്കിൽപ്പെട്ട ദമ്പതികളിൽ യുവതി മരിച്ചു. നാട്ടുകാര്‍ രക്ഷപ്പെടുത്തിശേഷം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തമിഴ്നാട് സേലം സ്വദേശിനി യൂനിസ് നെല്സന് (31) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്.ഭർത്താവ് സനിയൽ സഗയരാജിനൊപ്പം എളന്പിലേരിയിലെ റിസോർട്ടിൽ എത്തിയതായിരുന്നു യൂനിസ്. പുഴയരികിൽ നിന്ന് ചിത്രങ്ങൾ പകർത്തുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ വീഴുകയായിരുന്നുവെന്നാണ് സൂചന. സമീപത്തുണ്ടായിരുന്നവരാണ് ഇരുവരെയും കരകയറ്റി മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.