വാദിനാർ- ഭിനാ പൈപ്പ്‌ലൈൻ നവീകരണം പൂർത്തിയാക്കി ബിപിസിഎൽ

വാദിനാർ- ഭിനാ പൈപ്പ്‌ലൈൻ നവീകരണം പൂർത്തിയാക്കി ബിപിസിഎൽ
Updated on

കൊച്ചി/ ഗുജറാത്ത്: ആഭ്യന്തര ഊർജ സുരക്ഷയും ക്രൂഡ് ഓയിൽ കൈമാറ്റവും സുഗമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി വാദിനാർ- ഭിനാ പൈപ്പ്‌ലൈൻ ആധുനികവൽക്കരിച്ചു. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) സ്ഥാപിച്ച പൈപ്പ്‌ലൈൻ ശൃംഖലയിലെ ഓട്ടോമേഷൻ, നിരീക്ഷണ സംവിധാനങ്ങൾ, സൈബർ സുരക്ഷ എന്നീ മേഖലകളിലാണ് നവീകരണ പ്രവൃത്തികൾ നടത്തിയത്. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ക്രൂഡ് ഓയിൽ വിതരണം സുഗമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബിപിസിഎല്ലിന്റെ ഭിനാ റിഫൈനറിയിലേക്ക് അസംസ്‌കൃത എണ്ണ എത്തിക്കുന്നതിന് സ്ഥാപിച്ച പൈപ്പ്‌ലൈൻ ശൃംഖലയ്ക്ക് 937 കിലോമീറ്റർ നീളമുണ്ട്. പ്രതിവർഷം 7.8 ദശലക്ഷം മെട്രിക് ടൺ എണ്ണ കടത്തിവിടാൻ ശേഷിയുള്ള പൈപ്പലൈനിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിലാണ് നവീകരണം പൂർത്തിയാക്കിയത്. പൈപ്പ്‌ലൈൻ പദ്ധതി കാര്യക്ഷമമാക്കുന്നതിന് അത്യാധുനിക 'സ്കാഡ' (വ്യവസായ പ്രവർത്തനങ്ങളുടെ തത്സമയ നിരീക്ഷണവും വിവരശേഖരണവും ഉറപ്പാക്കുന്ന സംവിധാനം) സൗകര്യം വിജയകരമായി പൂർത്തീകരിച്ചതായി ബിപിസിഎൽ പൈപ്പ്‌ലൈൻ വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടർ ബിജു ഗോപിനാഥ് പറഞ്ഞു. സെർവറുകൾക്ക് കേടുപാട് സംഭവിച്ചാലും എണ്ണ വിതരണം തടസപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com