Times Kerala

 പട്ടി കടിച്ച് ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണ് മരിച്ചു

 
 പട്ടി കടിച്ച് ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണ് മരിച്ചു
 തിരുവനന്തപുരം: നായ കടിച്ച്‌ ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞു വീണ് മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടില്‍ സത്യശീലന്റെയും സതീഭായി അമ്മയുടെയും മകള്‍ അഭിജ എന്ന 24-കാരിയാണ് മരിച്ചത്. ഒന്നര മാസം മുൻപാണ് അഭിജക്ക് പട്ടിയുടെ കടിയേറ്റത്. മൂന്ന് വാക്സിനും എടുത്തിരുന്നു. ചിങ്ങം ഒന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഏറ്റവും ഒടുവില്‍ വാക്സിന്‍ സ്വീകരിച്ചത്. ചൊവ്വാഴ്ച രാവിലെ തല പെരുക്കുന്നുവെന്ന് യുവതി അമ്മയോട് പറഞ്ഞെങ്കിലും ഗുരുതരമല്ലാത്തതിനാല്‍ ഗൗരവമായി എടുത്തില്ല. പിന്നീട് പുറത്തുപോയ അമ്മ തിരികെ എത്തിയപ്പോഴേക്കും അഭിജ ബോധംകെട്ട നിലയിലായിരുന്നു. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഭിജ അവിവാഹിതയാണ്. സഹോദരി-അനൂജ.

Related Topics

Share this story