ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ സംഭവം; പ്രതികൾ റിമാൻഡിൽ
Wed, 11 May 2022

മലപ്പുറം: ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി പുഴയിലെറിഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ നാലു പേരെയും കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ അന്വേഷണ സംഘം കസ്റ്റഡിയില്‍ ആവശ്യപ്പെടും.
കൂടാതെ തിരിച്ചറിയല്‍ പരേഡിനായി കൊല്ലപ്പെട്ട ഷാബാ ഷരീഫിന്റെ ബന്ധുക്കളെ എത്തിക്കും. കേസിലെ മുഖ്യപ്രതി നിലമ്പൂര്‍ സ്വദേശിയായ പ്രവാസി വ്യവസായി ഷൈബിന് അഷ്റഫിന്റെ വീട്ടിലും ചാലിയാര്‍ പുഴയോരത്തും തെളിവെടുപ്പ് നടത്തും.