ബിബിസി ഡോക്യുമെന്‍ററി രാജ്യത്തിന്‍റെ പരമാധികാരത്തെ ബാധിക്കില്ല; എല്ലാവർക്കും അഭിപ്രായ സ്വതാന്ത്ര്യമുണ്ടെന്ന് ശശി തരൂർ

ബിബിസി ഡോക്യുമെന്‍ററി രാജ്യത്തിന്‍റെ പരമാധികാരത്തെ ബാധിക്കില്ല; എല്ലാവർക്കും അഭിപ്രായ സ്വതാന്ത്ര്യമുണ്ടെന്ന്  ശശി തരൂർ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററി രാജ്യസുരക്ഷയെ ബാധിക്കില്ലെന്ന് ശശി തരൂർ എംപി. രാജ്യത്ത് എല്ലാവർക്കും അഭിപ്രായ സ്വതാന്ത്ര്യമുണ്ടെന്നും സെൻസർഷിപ്പ് അംഗീകരിക്കാനാകില്ലെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു. ബിബിസി ഡോക്യുമെന്‍ററി രാജ്യത്തിന്‍റെ പരമാധികാരത്തെ ബാധിക്കുന്ന വിഷയമാണ് എന്ന വാദത്തിനോട് യോജിക്കുന്നില്ല. ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ബിബിസിക്ക് ഡോക്യുമെന്‍ററി അവതരിപ്പിക്കാന്‍ അവകാശമുണ്ട്. അതുപോലെ ജനങ്ങള്‍ക്ക് അത് കാണാനും കാണാതിരിക്കാനും അവകാശമുണ്ട്. സെന്‍സര്‍ഷിപ്പിനെ പിന്തുണക്കില്ലെന്നും തരൂര്‍ പറഞ്ഞു  ഗുജറാത്ത് കലാപത്തിൽ സുപ്രീം കോടതി തീരുമാനം എടുത്തതാണെന്നും ഈ വിഷയത്തില്‍ ഇനി കൂടുതല്‍ ചർച്ചയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ചര്‍ച്ച ചെയ്യാന്‍ മറ്റു കാര്യങ്ങളുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു. അനില്‍ ആന്‍റണിയുടെ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share this story