

കൊച്ചി: ആലുവ മുട്ടം മെട്രോ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം യുവതിക്ക് കുത്തേറ്റു. ഇടപ്പള്ളി ചങ്ങമ്പുഴ നഗർ സ്വദേശിനി നീതുവിനെ (32) ആണ് ഭർത്താവ് മഹേഷ് (39) ആക്രമിച്ചത്. (Woman stabbed at Muttom Metro station, Husband arrested)
ഗുരുതരമായി പരിക്കേറ്റ നീതുവിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മഹേഷിനെ മെട്രോ പോലീസ് കസ്റ്റഡിയിലെടുത്തു.