ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് ലോറികളുമായി കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

accident
 ആലുവ: ആലുവ മുട്ടത്ത് കെഎസ്ആര്‍ടിസി ബസ് ലോറികളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.  വ്യാഴാഴ്ച പുലര്‍ച്ചെ 6.15 നായിരുന്നു അപകടമുണ്ടായത്. ഒരു ലോറിയില്‍ ഇടിച്ചു നിന്ന ബസിന്‍റെ പുറകില്‍ മറ്റൊരു കണ്ടെയ്നര്‍ ലോറി വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ബസിന്‍റെ മുന്‍വശവും പിന്‍ഭാഗവും തകര്‍ന്നു.

Share this story