വീടുകയറി പ്രചാരണം: തർക്കിക്കരുത്, മുഖ്യമന്ത്രിയെ പുകഴ്ത്തണം; പ്രവർത്തകർക്ക് പെരുമാറ്റച്ചട്ടവുമായി സി.പി.എം | CPM Home Visit Campaign

ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ അകറ്റാനുള്ള പ്രത്യേക പ്രചാരണവും പാർട്ടി ലക്ഷ്യമിടുന്നു
CPM Home Visit Campaign
Updated on

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികൾക്ക് പിന്നാലെ ജനവിശ്വാസം വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് സി.പി.എം നടത്തുന്ന ഗൃഹസമ്പർക്ക പരിപാടിയിൽ പ്രവർത്തകർക്ക് കർശന നിർദ്ദേശങ്ങൾ (CPM Home Visit Campaign). വീടുകളിൽ എത്തുമ്പോൾ വീട്ടുകാരോട് തർക്കിക്കരുതെന്നും ക്ഷമയോടെ കാര്യങ്ങൾ വിശദീകരിക്കണമെന്നും സംസ്ഥാന കമ്മിറ്റി അയച്ച പ്രത്യേക സർക്കുലറിൽ പറയുന്നു. സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്ത്തി സംസാരിക്കാനുള്ള ഉള്ളടക്കവും 10 പേജുള്ള ഈ സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ശബരിമല സ്വർണ്ണക്കൊള്ള വിവാദം ന്യൂനപക്ഷങ്ങൾക്കിടയിൽ പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയതായി സി.പി.എം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ വിവാദ വിഷയങ്ങളെ 'പൊതിഞ്ഞ്' അവതരിപ്പിക്കാനാണ് നിർദ്ദേശം. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെതിരെ എന്തുകൊണ്ട് പാർട്ടി നടപടിയെടുക്കുന്നില്ല എന്ന ചോദ്യത്തിന്, കുറ്റത്തിന്റെ സ്വഭാവം വ്യക്തമാകുന്ന ഘട്ടത്തിൽ ഉചിതമായ തീരുമാനമുണ്ടാകും എന്ന് മറുപടി നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ അകറ്റാനുള്ള പ്രത്യേക പ്രചാരണവും പാർട്ടി ലക്ഷ്യമിടുന്നു. ആർ.എസ്.എസിനെതിരായ വിമർശനം ഹിന്ദു വിശ്വാസികൾക്കെതിരല്ലെന്നും, ലീഗിനെയോ ജമാഅത്തെ ഇസ്‌ലാമിയെയോ വിമർശിക്കുന്നത് മുസ്ലീം വിരുദ്ധമല്ലെന്നും വിശദീകരിക്കണം. ക്രൈസ്തവ വീടുകളിൽ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ നടത്തുന്ന നീക്കങ്ങൾ വിശദീകരിക്കാനും സർക്കുലറിൽ നിർദ്ദേശമുണ്ട്. ഫെബ്രുവരി 6-ന് മുഖ്യമന്ത്രി ക്രൈസ്തവ സംഘടനകളുമായി ചർച്ച നടത്തുമെന്ന കാര്യവും പ്രവർത്തകർ വീടുകളിൽ അറിയിക്കും.

Summary

The CPM State Committee has issued a 10-page circular with a strict "code of conduct" for party members ahead of their home-visit campaign. Following setbacks in local body elections and controversies like the Sabarimala gold theft, activists are instructed to avoid arguments with homeowners, praise Chief Minister Pinarayi Vijayan’s governance, and explain the party's stance on minority issues. The circular also provides scripted responses regarding the lack of immediate action against arrested former Devaswom President A. Padmakumar to help regain public trust.

Related Stories

No stories found.
Times Kerala
timeskerala.com