ശബരിമല സ്വർണക്കൊള്ള: ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി | Sabarimala Gold Theft

ദ്വാരപാലക ശിൽപ്പം, കട്ടിളപാളി എന്നിവയുൾപ്പെടെയുള്ള പതിനഞ്ചോളം സാമ്പിളുകളുടെ ശാസ്ത്രീയ വിശകലന റിപ്പോർട്ടാണിത്
Sabarimala Gold Theft
Updated on

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ (Sabarimala Gold Theft) അന്വേഷണത്തിന്റെ ഗതി നിശ്ചയിക്കുന്ന നിർണ്ണായകമായ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്റർ തയ്യാറാക്കിയ പരിശോധനാ ഫലമാണ് കൊല്ലം വിജിലൻസ് കോടതി എസ്.ഐ.ടിക്ക് നൽകിയത്. ദ്വാരപാലക ശിൽപ്പം, കട്ടിളപാളി എന്നിവയുൾപ്പെടെയുള്ള പതിനഞ്ചോളം സാമ്പിളുകളുടെ ശാസ്ത്രീയ വിശകലന റിപ്പോർട്ടാണിത്.

സ്വർണ്ണപ്പാളികളിലെ സ്വർണ്ണത്തിന്റെ യഥാർത്ഥ അളവ്, അവയുടെ കാലപ്പഴക്കം എന്നിവ തിട്ടപ്പെടുത്തുന്നതായിരുന്നു പരിശോധന. ശബരിമലയിൽ ഇപ്പോൾ നിലവിലുള്ള സ്വർണ്ണപ്പാളികൾ പഴയതാണോ അതോ സ്വർണ്ണം മാറ്റി പുതിയ പാളികൾ സ്ഥാപിച്ചതാണോ എന്നതിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തലുകൾ. ഇന്നലെയാണ് സീൽ വെച്ച കവറിൽ വി.എസ്.എസ്.സി അധികൃതർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

ഈ മാസം 19-ന് കേസ് ഹൈക്കോടതി പരിഗണിക്കുമ്പോൾ സമർപ്പിക്കേണ്ട അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഈ ശാസ്ത്രീയ ഫലങ്ങളും ഉൾപ്പെടുത്തും. റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിശദമായി പരിശോധിച്ച ശേഷം വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ശബരിമലയിലെ പുരാതനമായ സ്വർണ്ണശേഖരത്തിൽ അഴിമതി നടന്നോ എന്നറിയാൻ ഈ റിപ്പോർട്ട് അത്യന്താപേക്ഷിതമാണ്.

Summary

The Special Investigation Team (SIT) has received the crucial scientific analysis report from VSSC regarding the Sabarimala gold theft case through the Kollam Vigilance Court. The report contains the age and gold content analysis of 15 samples, including the temple's door frames and idol structures, to determine if the original gold was replaced. This scientific evidence is expected to be a turning point in the probe and will be presented to the High Court in the upcoming progress report on January 19.

Related Stories

No stories found.
Times Kerala
timeskerala.com