വി​ദ്യാ​ര്‍​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; മൂ​ന്ന് അ​ധ്യാ​പ​ക​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍

വി​ദ്യാ​ര്‍​ഥി​നി​ക്ക് നേ​രെ  ലൈം​ഗി​കാ​തി​ക്ര​മം; മൂ​ന്ന് അ​ധ്യാ​പ​ക​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍
കൊ​ച്ചി: തൃ​പ്പൂ​ണി​ത്ത​റ​യി​ല്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക് നേ​രെ അ​ധ്യാ​പ​ക​ന്‍ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ അ​ട​ക്കം മൂ​ന്ന് അ​ധ്യാ​പ​ക​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. പ്രി​ന്‍​സി​പ്പ​ല്‍ ശി​വ​ക​ല, അ​ധ്യാ​പ​ക​രാ​യ ഷൈ​ല​ജ, ജോ​സ​ഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വി​ദ്യാ​ര്‍​ഥി​നി പ​രാ​തി ന​ല്‍​കി​യി​ട്ടും പീ​ഡ​ന​വി​വ​രം മ​റ​ച്ചു​വ​ച്ച് പ്ര​തി​യെ സം​ര​ക്ഷി​ച്ച​തി​നാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ കേസെടുത്തിരിക്കുന്നത്. തി​ങ്ക​ളാ​ഴ്ച  വി​ദ്യാ​ര്‍​ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ അ​ധ്യാ​പ​ക​ന്‍ കി​ര​ണ്‍ പി​ടി​യി​ലാ​യി​രു​ന്നു. നാ​ഗ​ര്‍​കോ​വി​ലി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ ​നി​ന്നാ​ണ് പ്രതിയെ  അ​റ​സ്റ്റ് ചെ​യ്ത​ത്. 

ന​വം​ബ​ര്‍ 16 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. കൊ​ച്ചി​യി​ല്‍ സ്വ​കാ​ര്യ ബ​സ് സ​മ​ര​മാ​യ​തി​നാ​ല്‍ സ്‌​കൂ​ളി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക​നാ​യി എ​ത്തി​യ കി​ര​ണി​നൊ​പ്പം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ വി​ദ്യാ​ര്‍​ഥി​നി​യോ​ട് ഇ​യാ​ള്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു.
 

Share this story