ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനത്തില്‍ പ്രതിഷേധം: ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു

ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനത്തില്‍ പ്രതിഷേധം: ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു
തിരുവനന്തപുരം: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്‍ററി പ്രദര്‍ശനം തടസപ്പെടുത്താന്‍ ശ്രമിച്ച ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൂജപ്പുരയിലെ ബിജെപി പ്രതിഷേധത്തില്‍ 50 പേര്‍ക്കെതിരെയും മാനവീയം വീഥിയിലെ 50 പേര്‍ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമ വിരുദ്ധമായി സംഘം ചേരല്‍, സംഘര്‍ഷം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

Share this story