ആലപ്പുഴ: ജില്ലയിലെ എട്ട് പഞ്ചായത്തുകളിൽ അധ്യക്ഷ പദവി സ്വന്തമാക്കി എൻഡിഎ ഭരണമുറപ്പിച്ചു. ആലാ, ബുധനൂർ, കാർത്തികപ്പള്ളി, തിരുവൻവണ്ടൂർ, പാണ്ടനാട്, ചെന്നിത്തല, ചേന്നംപള്ളിപ്പുറം, നീലംപേരൂർ എന്നീ പഞ്ചായത്തുകളിലാണ് എൻഡിഎ സ്ഥാനാർത്ഥികൾ പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടത്.(NDA will rule 8 panchayats in Alappuzha)
ആലാ പഞ്ചായത്ത് പ്രസിഡന്റായി അനീഷാ ബിജുവും ബുധനൂർ പഞ്ചായത്തിൽ പ്രമോദ് കുമാറും ചുമതലയേറ്റു. കാർത്തികപ്പള്ളിയിൽ പി. ഉല്ലാസനും തിരുവൻവണ്ടൂർ പഞ്ചായത്തിൽ സ്മിതാ രാജേഷുമാണ് അധ്യക്ഷ പദവിയിലെത്തിയത്. പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റായി ജിജി കുഞ്ഞുകുഞ്ഞും ചെന്നിത്തല പഞ്ചായത്തിൽ ബിനുരാജും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റായി വിനീത വി.യും നീലംപേരൂർ പഞ്ചായത്തിൽ വിനയചന്ദ്രനും അധികാരം ഏറ്റെടുത്തു.
ജില്ലയിലെ പ്രധാന രാഷ്ട്രീയ കേന്ദ്രങ്ങളിലുണ്ടായ ഈ മാറ്റം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും നിർണ്ണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കോട്ടകളിൽ വിള്ളൽ വീഴ്ത്തിയാണ് പലയിടങ്ങളിലും എൻഡിഎ ഭരണത്തിലെത്തിയത്.