പ്രണയം നടിച്ചു, വിവാഹ വാഗ്ദാനം നൽകി, ആളില്ലാത്ത സമയം വീട്ടിലെത്തി നിരന്തരം ലൈംഗിക ചൂഷണവും; 15-കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
Fri, 24 Jun 2022

പാലക്കാട്: പ്രണയം നടിച്ച് പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തോട്ടം തൊഴിലാളിയായ ഗുകനെയാണ് പാലക്കാട് കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകിയാണ് ഗുകൻ പെൺകുട്ടിയുമായി അടുത്തത്. പിന്നീട് വിശ്വാസം പിടിച്ചു പറ്റിയ ശേഷം ആളില്ലാത്ത സമയം പെൺകുട്ടിയുടെ വീട്ടിലെത്തുന്നതും ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതും പതിവാക്കി.പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറി. ഭീഷണി തുടര്‍ന്ന സാഹചര്യത്തില്‍ ചൂഷണത്തെക്കുറിച്ച് വീട്ടുകാർക്ക് പെൺകുട്ടി സൂചന നൽകി. പിന്നാലെയാണ് കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞദിവസം ഗുകനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ തുടർച്ചയായ ചൂഷണം സംബന്ധിച്ച് പൊലീസിനോട് സമ്മതിച്ചു. പെൺകുട്ടി പിൻമാറാൻ നോക്കിയ സമയം ഭീഷണിപ്പെടുത്തിയിരുന്നതായും തെളിഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഗുകനെ റിമാൻഡ് ചെയ്തു.