തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴം, വെള്ളി ദിവസങ്ങളിൽ നഗരത്തിലെത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് കർശന ഗതാഗത നിയന്ത്രണങ്ങളും പാർക്കിംഗ് നിയന്ത്രണങ്ങളും ഏർപ്പെടുത്തി. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി നഗരത്തിലെ പ്രധാന മേഖലകളെ താൽക്കാലിക റെഡ് സോണായി പ്രഖ്യാപിച്ചു.
പ്രധാന നിയന്ത്രണങ്ങൾ
റെഡ് സോൺ: ശംഖുംമുഖം - എയർപോർട്ട് ഭാഗം, പുത്തരിക്കണ്ടം - കിഴക്കേകോട്ട ഭാഗം എന്നിവിടങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഡ്രോൺ ക്യാമറകൾ, പട്ടം, ബലൂണുകൾ, ലേസർ ലൈറ്റുകൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി.
പരിശോധന: നഗരാതിർത്തികളിൽ എല്ലാ വാഹനങ്ങളും കർശന പരിശോധനയ്ക്ക് വിധേയമാക്കും.
പാർക്കിംഗ് നിരോധനം (വെള്ളി രാവിലെ 7 - ഉച്ചയ്ക്ക് 2)
താഴെ പറയുന്ന റൂട്ടുകളിൽ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കില്ല:
ഡൊമസ്റ്റിക് എയർപോർട്ട് - ശംഖുമുഖം - ചാക്ക - പേട്ട - പാറ്റൂർ - ജനറൽ ആശുപത്രി - സ്റ്റാച്യു - ഓവർബ്രിഡ്ജ് - പവർഹൗസ് ജംഗ്ഷൻ.
ശംഖുംമുഖം - വലിയതുറ - കല്ലുമ്മൂട് - ഈഞ്ചയ്ക്കൽ - മിത്രാനന്ദപുരം - തകരപ്പറമ്പ് - പവർഹൗസ്.
ചാക്ക - അനന്തപുരി ഹോസ്പിറ്റൽ റോഡ്.
ശ്രദ്ധിക്കുക: നിരോധിത മേഖലകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.
ഗതാഗത വഴിതിരിച്ചുവിടൽ (വെള്ളി രാവിലെ 10 - 11, ഉച്ചയ്ക്ക് 12 - 1)
എയർപോർട്ട് ഭാഗം: വലിയതുറ - പൊന്നറ പാലം - കല്ലുമ്മൂട് വഴി പോകണം.
കഴക്കൂട്ടം ഭാഗത്തുനിന്ന്: വെൺപാലവട്ടം - കുമാരപുരം - പട്ടം - കവടിയാർ വഴി നഗരത്തിൽ പ്രവേശിക്കണം.
വെള്ളയമ്പലം ഭാഗത്തുനിന്ന്: വഴുതയ്ക്കാട് - വിമൻസ് കോളേജ് - തൈക്കാട് വഴി പോകണം.
തമ്പാനൂർ - കിഴക്കേകോട്ട: ചൂരയ്ക്കാട്ട് പാളയം - കിള്ളിപ്പാലം - അട്ടക്കുളങ്ങര വഴി പോകണം.
വിമാന/ട്രെയിൻ യാത്രക്കാർക്ക് നിർദ്ദേശം
യാത്രക്കാർ മുൻകൂട്ടി സമയം ക്രമീകരിക്കണം.
ഡൊമസ്റ്റിക് എയർപോർട്ട്: വെൺപാലവട്ടം - ചാക്ക ഫ്ലൈഓവർ - ഈഞ്ചയ്ക്കൽ - കല്ലുമ്മൂട് - വലിയതുറ വഴി പോകുക.
ഇന്റർനാഷണൽ ടെർമിനൽ: വെൺപാലവട്ടം - ചാക്ക ഫ്ലൈഓവർ - ഈഞ്ചയ്ക്കൽ - അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴി പോകുക.
സഹായത്തിന്
ട്രാഫിക് ക്രമീകരണങ്ങളെക്കുറിച്ചറിയാൻ ഈ നമ്പറുകളിൽ ബന്ധപ്പെടാം:
0471 2558731
9497930055