വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പോക്സോ കേസ് പ്രതിയെ മുംബൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടി

വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പോക്സോ കേസ് പ്രതിയെ മുംബൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടി
മലപ്പുറം: വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പോക്സോ കേസ് പ്രതിയെ മുംബൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടി. മങ്കട വെള്ളിലയിലെ യു.കെ പടി സ്വദേശി പറമ്പാടൻ വീട്ടിൽ റിഷാദ് എന്ന 26-കാരനെയാണ്  മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പൊലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കിയ സാഹചര്യത്തിൽ വിമാനത്താവളം എമിഗ്രേഷൻ വിഭാഗം പിടികൂടുകയായിരുന്നു. തുടർന്ന്, വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ മേലാറ്റൂർ പൊലീസ് വിമാനത്താവളത്തിലെത്തി പ്രതിയെ ബുധനാഴ്ച സ്റ്റേഷനിലെത്തിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൾ താമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി പീഡിപ്പിെച്ചന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് പ്രതി പിടിയിലായത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share this story