മാറാക്കര പഞ്ചായത്ത് 'പരിരക്ഷ ' ഹോം കെയറിന് വാഹനം നൽകി

 മാറാക്കര പഞ്ചായത്ത് 'പരിരക്ഷ ' ഹോം കെയറിന് വാഹനം നൽകി
മലപ്പുറം: മാറാക്കര പഞ്ചായത്ത് 'പരിരക്ഷ ' പദ്ധതിയുടെ ഹോം കെയർ സർവീസിന് എം.എൽ.എ ഫണ്ടിൽ നിന്നും വാഹനം നൽകി. പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രൊഫ. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്ന ടീച്ചർക്ക് താക്കോൽ നൽകി ഫ്ലാഗ് ഓഫ് ചെയ്തു. എം.എൽ.എയുടെ പ്രത്യേക വികസന പദ്ധതിയിൽ നിന്നും 8.5 ലക്ഷം അനുവദിച്ചാണ് 'പരിരക്ഷ' പദ്ധതിക്ക് വാഹനം നൽകിയത്.

Share this story