മലയാളി ദമ്പതികളെ പഴനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയുണ്ടെന്ന് യുവതിയുടെ പിതാവ്
Nov 23, 2022, 15:11 IST

എറണാകുളം: മലയാളി ദമ്പതികളെ പഴനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന മരിച്ച യുവതിയുടെ പിതാവ്. ദമ്പതികൾക്ക് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും മരണപ്പെട്ട ഉഷയുടെ പിതാവ് പറഞ്ഞു.
എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരെയാണ് ഇന്നലെ വൈകിട്ട് അഞ്ചിന് പഴനിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹോട്ടൽ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ജാമ്യമില്ലാ കേസിൽ കുടുക്കി ചിലർ തേജോവധം ചെയ്തുവെന്നും ഇതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നുമാണ് കുറിപ്പിലുള്ളത്. ഏഴാളുകളുടെ പേരുകളും കുറിപ്പിലുണ്ട്.
