Times Kerala

മധു കൊലക്കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ തിങ്കളാഴ്ച വിസ്തരിക്കും

 
madhu
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ടി.കെ. സുബ്രഹ്മണ്യനെ ഇന്ന് വിചാരണ കോടതിയില്‍ വിസ്തരിക്കും. കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത് അഗളി ഡിവൈഎസ്പിയായിരുന്ന സുബ്രഹ്മണ്യനായിരുന്നു.

മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് തയാറാക്കിയ ഒറ്റപ്പാലം മുന്‍ സബ് കലക്ടര്‍ ജെറോമിക് ജോര്‍ജിന്‍റെ വിസ്താരം ഈ മാസം 24ന് ശേഷം തീരുമാനിക്കും. മധുവിന്‍റേത് കസ്റ്റഡി മരണമാണോ എന്ന് കണ്ടെത്താനാണ് ജെറോമിക് ജോര്‍ജിന്‍റെ നേതൃത്വത്തില്‍ 2018ല്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയിരുന്നത്. 

ഇദ്ദേഹത്തെ വിസ്തരിക്കുന്നതിന് എതിരെ പ്രതിഭാഗം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് പൂര്‍ത്തിയായി. 24ന് ഹൈക്കോടതി വിധി പറയും.

മറ്റൊരു മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് തയാറാക്കിയ മണ്ണാര്‍ക്കാട് ഫസ്റ്റ്ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് എം.രമേശിനെ കഴിഞ്ഞ ദിവസം വിചാരണ കോടതി വിസ്തരിച്ചിരുന്നു.

Related Topics

Share this story