ബസുകളിലെ ഉച്ചത്തിലുള്ള പാട്ട് : ഏഴു വാഹനങ്ങൾക്കെതിരെ പിഴ ചുമത്തി

 ബസുകളിലെ ഉച്ചത്തിലുള്ള പാട്ട് : ഏഴു വാഹനങ്ങൾക്കെതിരെ പിഴ ചുമത്തി
എറണാകുളം: ബസുകളിൽ ഉച്ചത്തിൽ പാട്ടു വെക്കുന്നത് സംബന്ധിച്ച പരാതി വ്യാപകമായ സാഹചര്യത്തിൽ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. എറണാകുളം -ചെറായി, മുനമ്പം മേഖലയിൽ സർവീസ് നടത്തുന്ന ഏഴു ബസുകൾക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിഴ ചുമത്തി. ഈ മേഖലയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഉച്ചത്തിൽ പാട്ടു വെക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്

Share this story