ലൈലാ ഓ ലൈലാ @ 7..!!
May 14, 2022, 10:50 IST

2015 മെയ് 14-ന് പുറത്തിറങ്ങിയ ഒരു മലയാളം ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് ലൈലാ ഓ ലൈലാ. മോഹൻലാൽ നായക വേഷത്തിലും അമല പോൾ നായികവേഷത്തിലും എത്തിയ ഈ ചിത്രത്തിന്റെ സംവിധായകൻ ജോഷി ആണ്. ഫൈൻകട്ട് എന്റർടൈൻമെന്റ്സ്, ആശിർവാദ് സിനിമാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം മാക്സ് ലാബ് എന്റർടൈൻമെന്റ്സ് ആണ് പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്