അജീഷിൻ്റെ മരണം: അന്വേഷണം ആരംഭിച്ച് പോലീസ്, ലോൺ ആപ്പുകളിൽ നിന്ന് ഭീഷണി സന്ദേശം വന്നതായി കണ്ടെത്തൽ | Suicide

ഫോൺ ഇന്ന് സൈബർ ക്രൈം വിഭാഗത്തിന് കൈമാറും
Palakkad man's suicide, Police launch investigation
Updated on

പാലക്കാട്: മേനോൻപറ സ്വദേശി അജീഷ് ശിവന്റെ ആത്മഹത്യയിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ലോൺ ആപ്പുകളിൽ നിന്നുള്ള നിരന്തരമായ ഭീഷണി മൂലമാണ് അജീഷ് ജീവനൊടുക്കിയതെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് അജീഷിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക പരിശോധനയിൽ ഭീഷണി സന്ദേശങ്ങൾ കണ്ടെത്തിയതോടെ ഫോൺ ഇന്ന് സൈബർ ക്രൈം വിഭാഗത്തിന് കൈമാറും.(Palakkad man's suicide, Police launch investigation)

ലോൺ ആപ്പ് മാഫിയയിൽ നിന്ന് അജീഷിന്റെ ഫോണിലേക്ക് ഭീഷണി സന്ദേശങ്ങൾ വന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഉറവിടം കണ്ടെത്താനാണ് സൈബർ വിഭാഗത്തിന്റെ നീക്കം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പാലക്കാട് ജില്ലയിൽ മാത്രം ലോൺ ആപ്പ് കെണിയിൽപ്പെട്ട് ജീവൻ നഷ്ടമായത് 9 പേർക്കാണ്.

കോവിഡ് കാലത്ത് സജീവമായിരുന്ന പല അനധികൃത ലോൺ ആപ്പുകളും പോലീസ് മുൻപ് നീക്കം ചെയ്തിരുന്നു. എന്നാൽ 2025 നവംബർ മുതൽ ഇത്തരം ആപ്പുകൾ വീണ്ടും സജീവമാകുന്നതായാണ് സൈബർ പോലീസിന്റെ കണ്ടെത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com