ബസിൽ നിന്ന് തെറിച്ചുവീണ വിദ്യാർഥിയെ റോഡിലുപേക്ഷിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ

 ബസിൽ നിന്ന് തെറിച്ചുവീണ വിദ്യാർഥിയെ റോഡിലുപേക്ഷിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ
 

കൊല്ലം: ബസിൽ നിന്ന് തെറിച്ചുവീണ വിദ്യാർഥിയെ റോഡിലുപേക്ഷിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ കടന്നുകളഞ്ഞെന്ന് പരാതി. കൊല്ലം എഴുകോണിൽ ബസ്സിൽ നിന്ന് തെറിച്ചു വീണ ഒൻപതാം ക്ലാസുകാരൻ നിഖിലിനെ ഉപേക്ഷിച്ച് ബസ് ജീവനക്കാർ കടന്നെന്നാണ് പരാതി.

ചൊവ്വാഴ്ച്ച വൈകിട്ടാണ് വിദ്യാർഥി ബസിൽ നിന്ന് തെറിച്ചു വീണത്. സഹപാഠികൾ കരഞ്ഞ് ബഹളമുണ്ടാക്കിയെങ്കിലും കണ്ടക്ടറും ഡ്രൈവറും ബസ് നിർത്താൻ കൂട്ടാക്കിയില്ലെന്നും ആരോപിക്കുന്നു .

Share this story