'പാരഡി ഗാനം ഒരുമിച്ച് പാടിയാൽ മതി, അത് കൂട്ടക്കരച്ചിലായി മാറും': VD സതീശനെതിരെ മന്ത്രി MB രാജേഷ് | Parody song

അടൂർ പ്രകാശിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോൾ പരിഭ്രാന്തിയെന്ന് അദ്ദേഹം പറഞ്ഞു
'പാരഡി ഗാനം ഒരുമിച്ച് പാടിയാൽ മതി, അത് കൂട്ടക്കരച്ചിലായി മാറും': VD സതീശനെതിരെ മന്ത്രി MB രാജേഷ് | Parody song
Updated on

പാലക്കാട്: ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനെതിരെ ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി എം.ബി. രാജേഷ്. അന്വേഷണത്തിൽ ആദ്യം വിശ്വാസം രേഖപ്പെടുത്തിയ സതീശൻ ഇപ്പോൾ മലക്കം മറിയുകയാണെന്ന് മന്ത്രി ആരോപിച്ചു.(Just sing the parody song together, Minister MB Rajesh against VD Satheesan)

കടകംപള്ളി സുരേന്ദ്രനെ മൊഴിയെടുക്കാൻ വിളിച്ചപ്പോൾ ആഘോഷിച്ചവർ, അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിക്കുമെന്ന് കണ്ടപ്പോൾ പരിഭ്രാന്തരാകുകയാണ്. സ്വന്തക്കാരെ വിളിക്കുമ്പോൾ എന്തിനാണ് ഈ ഭയമെന്ന് മന്ത്രി ചോദിച്ചു.

"അന്വേഷണത്തിന്റെ പോക്കിൽ ഭയമുണ്ടെങ്കിൽ പാരഡി ഗാനം ഒരുമിച്ച് പാടിയാൽ മതി, അത് കൂട്ടക്കരച്ചിലായി മാറും" എന്ന് മന്ത്രി പരിഹസിച്ചു. ഹൈക്കമാൻഡ് മുതൽ പഞ്ചായത്ത് തലം വരെ കോൺഗ്രസുകാർ ബിജെപിയിലേക്ക് കണ്ണുനട്ടിരിക്കുകയാണ്. മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങൾ ബിജെപിയിൽ ചേർന്നത് ഇതിന് തെളിവാണ്. കോൺഗ്രസ് നേതൃനിരയിൽ ബിജെപിയുമായി ഡീലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസിന്റെ രണ്ട് പ്രധാന നേതാക്കൾ എന്തിനാണ് കേസിലെ പ്രതികൾക്കൊപ്പം സോണിയ ഗാന്ധിയെ കാണാൻ പോയതെന്ന് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എസ്.ഐ.ടിയിൽ സിപിഎം ബന്ധമുള്ള രണ്ട് സിഐമാരെ തിരുകിക്കയറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് വി.ഡി. സതീശൻ നേരത്തെ ആരോപിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com