മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണ ഉദ്ഘാടനം വ്യാഴാഴ്ച മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും
Wed, 25 Jan 2023

എറണാകുളം: കുടുംബശ്രീ സംഘങ്ങൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വ്യാഴാഴ്ച (ജനുവരി 26) ഉച്ചയ്ക്ക് മൂന്നിന് ഏലൂർ നഗരസഭാ ടൗൺഹാളിൽ നിർവഹിക്കും.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനും ഏലൂർ കുടുംബശ്രീ സി.ഡി.എസും സംയുക്തമായാണ് വിതരണം സംഘടിപ്പിച്ചിരിക്കുന്നത്. ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ അധ്യക്ഷത വഹിക്കും.
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ. പ്രസാദ്, അസിസ്റ്റൻറ് ജനറൽ മാനേജർ പി.എൻ. വേണുഗോപാൽ, നഗരസഭാ വൈസ് ചെയർമാൻ ലീലാ ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് കൗൺസിലർമാർ, കുടുംബശ്രീ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.