'മസാല ബോണ്ടിലെ ED നോട്ടീസ് തമാശയാണ്': പരിഹസിച്ച് സണ്ണി ജോസഫ് | ED

പത്മകുമാറിന് വീരപര്യവേഷം ചാർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Sunny Joseph mocks ED notice in Masala Bond case, says it is just a joke
Updated on

തിരുവനന്തപുരം : കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രി തോമസ് ഐസക്കിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെ കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് തമാശയായി തള്ളി.(Sunny Joseph mocks ED notice in Masala Bond case, says it is just a joke)

"മസാല ബോണ്ട് കേസിലെ ഇ.ഡി. നോട്ടീസ് തമാശയാണ്. മുഖ്യമന്ത്രിയുടെ മകന് അയച്ച നോട്ടീസ് പറന്നു നടക്കുകയാണ്. സ്വർണ്ണക്കടത്ത് കേസിലും നോട്ടീസ് അയച്ചിരുന്നു. ഇതെല്ലാം എവിടെ എത്തിയെന്ന് ഇ.ഡി. പറയട്ടെ," അദ്ദേഹം കൂട്ടിച്ചേർത്തു.

"തെരഞ്ഞെടുപ്പ് കാലത്ത് സർക്കാരിനെ സഹായിക്കാനുള്ള കേന്ദ്ര-കേരള സഹകരണമാണിത്. കള്ളൻമാർക്ക് കഞ്ഞിവെക്കുകയാണ്." ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയിലിൽ കിടക്കുന്ന പത്മകുമാറിന് വീരപര്യവേഷം ചാർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com