

കൊച്ചി: കോർപ്പറേഷൻ പരിധിയിൽ രണ്ട് ദിവസത്തേക്ക് കുടിവെള്ള വിതരണം നിർത്തിവയ്ക്കും. തമ്മനം പമ്പ് ഹൗസിലെ അടിയന്തര അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നാളെ രാത്രി 10 മണി മുതൽ ഡിസംബർ 4-ന് രാത്രി 9 മണി വരെയാണ് കുടിവെള്ള വിതരണം മുടങ്ങുക.(Drinking water supply to be disrupted in Kochi for 2 days)
കൊച്ചി കോർപ്പറേഷന്റെ എല്ലാ ഡിവിഷനുകളിലും, ചേരാനല്ലൂർ പഞ്ചായത്ത്, മുളവുകാട് പഞ്ചായത്ത് എന്നിവിടങ്ങളിൽ ഇത് ബാധകമാകും. അറ്റകുറ്റപ്പണികൾക്കായി വെള്ളം നിർത്തിവെക്കുന്നതിനാൽ, ആവശ്യമായ കുടിവെള്ളം മുൻകൂട്ടി ശേഖരിച്ചുവെക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒരു മാസം മുൻപ് തമ്മനത്ത് കൂറ്റൻ വാട്ടർ ടാങ്ക് പൊട്ടിയതിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനാണ് ഇപ്പോൾ കുടിവെള്ള വിതരണം നിർത്തിവെക്കുന്നത്.