സ്പെഷ്യൽ ക്ളാസ്സെടുക്കാനെന്ന വ്യാജേന ലൈബ്രറിയിലേക്ക് വിളിപ്പിച്ച് പീഡനം; പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
Sep 23, 2022, 11:44 IST

ഇരിങ്ങാലക്കുട: ഹൈസ്കൂൾ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് ഇയ്യാട് സ്വദേശി എടക്കുഴി വീട്ടിൽ അബ്ദുൾ ഖയൂം (44) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിയെ സ്പെഷ്യൽ ക്ലാസ് എടുക്കാനെന്ന വ്യാജേന സ്കൂൾ ലൈബ്രറിയിലേക്കും പ്രതി താമസിക്കുന്ന വീട്ടിലേക്കും വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ്, ഇരിങ്ങാലക്കുട എസ്.എച്ച്.ഒ. അനീഷ് കരീം, എസ്.ഐ.മാരായ ഷാജൻ, ക്ലീറ്റസ്, ജോർജ്, സീനിയർ സി.പി.ഒ.മാരായ ഉമേഷ്, സോണി തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.