

തിരുവനന്തപുരം: മുൻ യു.ഡി.എഫ്. കൗൺസിലറും ഇത്തവണത്തെ സ്ഥാനാർത്ഥിയുമായിരുന്ന വി.ആർ. സിനി അന്തരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിൻ്റെ തൊട്ടടുത്ത ദിവസമാണ് അന്ത്യം സംഭവിച്ചത്. ഇത്തവണ ഇടവക്കോട് വാർഡിൽ നിന്ന് മത്സരിച്ച സിനി 26 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. (UDF candidate collapses and dies in Trivandrum)
ആരോഗ്യപ്രശ്നങ്ങൾക്കിടയിലും അവർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ വെച്ച് കുഴഞ്ഞുവീണ സിനിയെ ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സിനിയുടെ നിര്യാണത്തിൽ കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.