തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട്ടെ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്ന് ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ പ്രഭാതഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് ഹോട്ടലിൽ ശക്തമായ പൊട്ടിത്തെറി ഉണ്ടായത്.(Gas cylinder explosion at Trivandrum hotel, 3 employees seriously injured)
പരിക്കേറ്റ ജീവനക്കാരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. മൂന്നുപേരെയും ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നവാസ് എന്നയാളുടെ പരിക്ക് അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം.
അപകടത്തിൻ്റെ യഥാർത്ഥ കാരണം സംബന്ധിച്ച് വ്യക്തതയില്ല. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണോ അതോ പാചകത്തിനായി ഉപയോഗിച്ചിരുന്ന പ്രഷർ കുക്കർ പൊട്ടിത്തെറിച്ചതാണോ എന്ന സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.