ഗുരുവായൂർ നഗരസഭ ശുചിത്വ പദവി പ്രഖ്യാപനം ആഗസ്റ്റ് 6ന്

72

'ശുചിത്വ നഗരം ശുദ്ധിയുളള ഗുരുവായൂര്‍' എന്ന ബൃഹത് ആശയം മുന്‍നിര്‍ത്തി  ഗുരുവായൂർ നഗരസഭ നടത്തി വരുന്ന സമ്പൂർണ ശുചിത്വ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം ആഗസ്റ്റ് 6 ന്  രാവിലെ 11 മണിക്ക് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് നിര്‍വഹിക്കും.

പദവി പ്രഖ്യാപന ചടങ്ങിനൊപ്പം  95 ലക്ഷം രൂപ എംഎൽഎ ഫണ്ട് വിനിയോഗിച്ച് പണി പൂര്‍ത്തീകരിച്ച ഫ്രീഡം ഹാളിന്റെയും 30 ലക്ഷം രൂപ ഉപയോഗപ്പെടുത്തി നവീകരിച്ച നഗരസഭ ടൗണ്‍ ഹാള്‍ പാര്‍ക്കിംഗ് ഏരിയയുടെയും ഉദ്ഘാടനവും സ്പീക്കർ നിർവഹിക്കും. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന വിദ്യാഭ്യാസ ആദരം 2022 ചടങ്ങും നടക്കും.
 
ഗുരുവായൂര്‍ നഗരസഭാ സെക്യുലര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എന്‍ കെ അക്ബര്‍ എം എൽ എ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് സ്വാഗതം പറയുന്ന ചടങ്ങിൽ സെക്രട്ടറി  ബീന എസ് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ടി എന്‍ പ്രതാപന്‍ എംപി, മുരളി പെരുനെല്ലി എം എൽ എ,  സിനിമാതാരവും നഗരസഭ ശുചിത്വ അംബാസിഡറുമായ  നവ്യ നായര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. മുന്‍ എം എല്‍ എ  കെ വി അബ്ദുള്‍ ഖാദര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ശുചിത്വമിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ ടി ബാലഭാസ്കരന്‍ എന്നിവർ വിശിഷ്ടാതിഥികളാകും. നഗരസഭാംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

Share this story