ഫുട്‌ബോള്‍ എല്ലാവര്‍ക്കും ആവേശം; സമസ്ത നിലപാട് തള്ളി മുനീര്‍

ഫുട്‌ബോള്‍ എല്ലാവര്‍ക്കും ആവേശം; സമസ്ത നിലപാട് തള്ളി മുനീര്‍
കോഴിക്കോട്: ഫുട്‌ബോള്‍ ആവശവുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഖുതുബ സ്റ്റേറ്റ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി നടത്തിയ പ്രസ്താവന തള്ളി മുസ് ലീം ലീഗ് നേതാവ് എം.കെ. മുനീര്‍. ഈ കാലഘട്ടത്തില്‍ ഫുട്‌ബോളിനെ എല്ലാവരും ആവേശത്തോടെയാണ് കാണുന്നത്. ആളുകള്‍ പല ടീമുകളെയും പിന്തുണയ്ക്കുന്നുണ്ട്. അമിതാവേശത്തില്‍ എന്തെങ്കിലും സംഭവിക്കാതെ നോക്കണമെന്നും എം.കെ മുനീര്‍ പറഞ്ഞു.

അതേസമയം, തന്റെ നിലപാട് നാസര്‍ ഫൈസി ആവര്‍ത്തിച്ചു. ഫുട്‌ബോള്‍ താരങ്ങളോടുള്ള ആരാധന ശരിയല്ലെന്നും ഇന്ത്യയിലെ ആദ്യമായി അധിനിവേശം നടത്തിയ ക്രൂരന്മാരുമായ പോര്‍ച്ചുഗലിനെയും ഇസ്ലാമികവിരുദ്ധരാജ്യങ്ങളേയും അന്ധമായി ഉള്‍ക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ലെന്നും നാസര്‍ ഫൈസി കൂടത്തായി ഖുത്വബാ ഖത്തീബുമാര്‍ക്ക് കൈമാറിയ സന്ദേശത്തില്‍ പറഞ്ഞു.
 

Share this story