രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷയിൽ അടച്ചിട്ട മുറിയിൽ വാദം കേട്ട് കോടതി: വിധി നാളെ | Rahul Mamkootathil

പ്രോസിക്യൂഷൻ്റെ ആവശ്യം കോടതി അംഗീകരിച്ചു
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷയിൽ അടച്ചിട്ട മുറിയിൽ വാദം കേട്ട് കോടതി: വിധി നാളെ | Rahul Mamkootathil
Updated on

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി നാളെ വിധി പ്രസ്താവിക്കും. അതീവ രഹസ്യമായി, അടച്ചിട്ട കോടതി മുറിയിലായിരുന്നു ജാമ്യാപേക്ഷയിലെ വാദം നടന്നത്. കേസിന്റെ ഗൗരവം പരിഗണിച്ച് പ്രോസിക്യൂഷൻ ഉന്നയിച്ച ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.(Court hears Rahul Mamkootathil's bail plea in closed session, Verdict tomorrow)

രാഹുലിന് വേണ്ടി ഹാജരായത് അഭിഭാഷകൻ അഡ്വ. ശാസ്തമംഗലം അജിത് ആണ്. രാഹുൽ അന്വേഷണവുമായി ഒട്ടും സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യലിനോട് നിസ്സംഗത കാണിക്കുന്നുവെന്നും ആണ് പ്രോസിക്യൂഷൻ്റെ നിലപാട്.

തിരുവല്ലയിലെ ഹോട്ടലിൽ നടത്തിയ തെളിവെടുപ്പിൽ 2024 ഏപ്രിലിൽ രാഹുൽ അവിടെ താമസിച്ചിരുന്നതായി രേഖകൾ കണ്ടെത്തിയിട്ടുണ്ട്. താൻ ഹോട്ടലിൽ എത്തിയ കാര്യം രാഹുൽ സമ്മതിച്ചെങ്കിലും പീഡനാരോപണം നിഷേധിക്കുകയാണ് ചെയ്തത്. എസ് ഐ ടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് കോടതി തീരുമാനമെടുക്കും.

Related Stories

No stories found.
Times Kerala
timeskerala.com