നാവായിക്കുളത്ത് ഭാര്യയെ അടിച്ചു വീഴ്ത്തി തീ കൊളുത്തിയ ഭർത്താവ് പിടിയിൽ | Fire

കൊല്ലത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്
Husband arrested for beating wife and setting her on fire
Updated on

തിരുവനന്തപുരം: നാവായിക്കുളത്ത് ഭാര്യയെ മർദ്ദിച്ചവശയാക്കിയ ശേഷം തീകൊളുത്തിയ പ്രതി വെള്ളൂർക്കോണം സ്വദേശി ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 13-ന് നടന്ന സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ കൊല്ലത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് പോലീസ് സാഹസികമായി പിടികൂടിയത്.(Husband arrested for beating wife and setting her on fire)

കുടുംബ വഴക്കിനെത്തുടർന്ന് രാവിലെ ഏഴരയോടെയാണ് ബിനു ഭാര്യ മുനീശ്വരിയെ ആക്രമിച്ചത്. ചുറ്റിക കൊണ്ടടക്കം അടിച്ച ഇയാൾ മുനീശ്വരിയുടെ കൈകാലുകൾ തല്ലിയൊടിച്ചു. മർദ്ദനമേറ്റ് അവശയായ ഭാര്യയെ വീടിനുള്ളിലാക്കി വാതിൽ പുറത്തുനിന്ന് പൂട്ടി. തുടർന്ന് വാതിലിനടിയിലൂടെ ഇന്ധനം ഒഴിച്ച് തീ കൊളുത്തി കടന്നുകളയുകയായിരുന്നു.

നിലവിളി കേട്ടെത്തിയ അയൽവാസികൾ വാതിൽ ചവിട്ടിത്തുറന്നാണ് മുനീശ്വരിയെ രക്ഷപ്പെടുത്തിയത്. ഇവർ തീയണച്ച് മുനീശ്വരിയെ ഉടൻ ആശുപത്രിയിലെത്തിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com