മലപ്പുറം: വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിലുള്ള റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ 14 വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ 16 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴുത്ത് ഞരിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.(Ninth-grade girl was murdered in Malappuram, Body recovered, Underage boyfriend in custody)
ഇന്നലെ രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. 9:30-ന് കരുവാരകുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങിയ കുട്ടിയെ പിന്നീട് ആരും കണ്ടിട്ടില്ല. പുള്ളിപ്പാടത്തെ കുറ്റിക്കാട്ടിലാണ് സ്കൂൾ യൂണിഫോമിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.
സംശയം തോന്നി പോലീസ് കസ്റ്റഡിയിലെടുത്ത 16 കാരൻ തന്നെയാണ് മൃതദേഹം ഇരിക്കുന്ന സ്ഥലം കാണിച്ചു കൊടുത്തത്.