'നരകത്തീയിൽ വെന്തു മരിക്കണമെന്ന് ശപിച്ചവർ തന്നെ മാണി സാറിന് സ്മാരകം പണിയുന്നു, സ്ത്രീകളെ അപമാനിക്കുന്നവർക്ക് പാർട്ടി താക്കീത് കൊടുക്കും': VD സതീശൻ | Rahul Mamkootathil

സ്ത്രീവിരുദ്ധത അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു
Party will warn those who insult women, says VD Satheesan on Rahul Mamkootathil issue
Updated on

തിരുവനന്തപുരം: കെ.എം. മാണിക്ക് തിരുവനന്തപുരത്ത് സ്മാരകം പണിയാൻ സ്ഥലം അനുവദിച്ച സർക്കാർ നടപടിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വാഗതം ചെയ്തു. എന്നാൽ സ്മാരകം പണിയാനുള്ള സാഹചര്യം ഒരുക്കിയത് യുഡിഎഫ് ആണെന്ന് അദ്ദേഹം പരിഹാസരൂപേണ ഓർമ്മിപ്പിച്ചു.(Party will warn those who insult women, says VD Satheesan on Rahul Mamkootathil issue)

കെ.എം. മാണി ആരായിരുന്നു എന്ന് വരാനിരിക്കുന്ന തലമുറ അറിയാൻ ഒരു സ്മാരകം വേണം. 10 കൊല്ലമായി നൽകാത്ത സ്ഥലം ഇപ്പോൾ ലഭിച്ചതിൽ സന്തോഷം. മാണിസാർ ജീവിച്ചിരുന്നപ്പോൾ അദ്ദേഹം 'നരകത്തീയിൽ വെന്തുമരിക്കണം' എന്ന് പ്രസംഗിച്ച സിപിഎം നേതാക്കളാണ് ഇപ്പോൾ സ്ഥലം അനുവദിച്ചിരിക്കുന്നത്. അന്ന് ശാപവാക്കുകൾ ചൊരിഞ്ഞവർ തന്നെ സ്മാരകം പണിയുന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം പരിഹസിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയുടെ ചാറ്റ് പുറത്തുവിട്ട ഫെനി നൈനാന്റെ നടപടിയെ തള്ളിക്കൊണ്ടായിരുന്നു സതീശന്റെ അടുത്ത പ്രതികരണം. സ്ത്രീകളെ അപമാനിക്കുന്നവർക്ക് പാർട്ടി താക്കീത് നൽകുമെന്നും ആവർത്തിച്ചാൽ അവർ പാർട്ടിയിലുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എകെജി സെന്റർ കേന്ദ്രീകരിച്ച് തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ അദ്ദേഹം പുച്ഛിച്ചു തള്ളി. തന്നെ ലോകം കണ്ട വലിയ കൊള്ളക്കാരനായി ചിത്രീകരിക്കുന്നത് വഴി തനിക്ക് നല്ല പബ്ലിസിറ്റിയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫിൽ നിന്നും എൻഡിഎയിൽ നിന്നും കൂടുതൽ കക്ഷികളും വ്യക്തികളും യുഡിഎഫിലേക്ക് വരുമെന്ന തന്റെ മുൻ നിലപാട് അദ്ദേഹം ആവർത്തിച്ചു. ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നതിനെച്ചൊല്ലി സിപിഎമ്മിനുണ്ടായ വിഷമം സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com